എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തികൾക്കായി 1.135 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

80

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തികൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.135 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ കക്കാട് ക്ഷേത്രം റോഡ് നിർമ്മാണത്തിനായി 23.50 ലക്ഷം രൂപയുടെയും, ഇരിഞ്ഞാലക്കുട നഗരസഭയിലെ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിന്റെ മതിൽ പൈതൃക മതിൽ ആയി നിർമ്മിക്കുന്നതിനു 40 ലക്ഷം രൂപയുടെയും, വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിനായി 40 ലക്ഷം രൂപയുടെയും, ഇരിങ്ങാലക്കുട നഗരസഭയിലെ കുറുമാലിക്കാവ് — കൊറ്റായി ക്ഷേത്രം റോഡ് നിർമ്മാണത്തിനായി 10 ലക്ഷം രൂപയുടെയും ഭരണാനുമതികളാണ് ലഭിച്ചിട്ടുള്ളത്. കക്കാട് ക്ഷേത്രം റോഡ് നിർമ്മാണം, വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണം, കുറുമാലിക്കാവ് — കൊറ്റായി ക്ഷേത്രം റോഡ് നിർമ്മാണം എന്നിവയുടെ നിർവഹണ ചുമതല തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർവഹിക്കും. ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂൾ പൈതൃക മതിൽ നിർമ്മാണത്തിന്റെ നിർവഹണം കേരള സംസ്‌ഥാന നിർമ്മിതി കേന്ദ്രം തൃശ്ശൂർ സെന്റർ റീജിയണൾ എഞ്ചിനീയർക്കായിരിക്കും. എല്ലാ പ്രവർത്തികളും ഉടെനെ ആരംഭിക്കുന്നതിനു വെണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ . എ പറഞ്ഞു

Advertisement