അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സ്ഥാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എ .വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ബിബി പി. എൽ., ഗൈഡ്സ് ക്യാപ്പ്റ്റൻ പ്രസീദ ടി.എൻ. തുടങ്ങിയവർ സംസാരിച്ചു. സ്കൗട്ട് പ്രസ്ഥാനം, പ്രതിജ്ഞ, നിയമം, തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.
Advertisement