മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ്

123

മുരിയാട്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ് കോൾപ്പടവ് ഭാരവാഹികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ കൈമാറി .മുരിയാട് കോൾൾപ്പടവിലെ ഏകദേശം 400 ഏക്കറോളം നെൽകൃഷി ഡബിൾ കോൾ ചെയ്യുന്നതിനും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കൈവരിക്കുന്നതിന് വെള്ളത്തിനടിയിൽ സ്ഥാപിക്കാൻ കഴിയുന്ന ആധുനിക രീതിയിലുള്ള ഈ മോട്ടോർ സ്ഥാപിക്കുന്നതിലൂടെ കഴിയും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരിത സുരേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി മുഖ്യാതിഥിയായി. മുൻ പഞ്ചായത്ത് മെമ്പർ എൻ.കെ പ്രസാദ് സ്വാഗതവും ഗ്രാമശ്രീകോൾപ്പടവ് പ്രസിഡൻ്റ് പി.കെ.പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

Advertisement