ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം

114

ഇരിങ്ങാലക്കുട :കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിലെ ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് ജംഗ്ഷനിലെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. പ്രസ്തുത സ്‌ഥലത്തെ ബി. എസ്. എൻ. എൽ പോസ്റ്റുകൾ നീക്കം ചെയ്തും, മാൻഹോളുകൾ അടച്ചും 510 മീറ്റർ സ്‌ക്യയറിലാണ് ടൈൽ വർക്ക്‌ നടത്തിയിട്ടുള്ളത്. കൊടുങ്ങല്ലൂർ റോഡിൽ 50 മീറ്ററും, മൂന്നുപീടിക റോഡിൽ 10 മീറ്ററും നീളത്തിൽ ഐറിഷ് ഡ്രൈനേജോട് കൂടി വീതി കൂട്ടിയാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി. വി. ശിവകുമാർ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി, കൗൺസിലർ റോക്കി ആളൂക്കാരൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്‌ മേനോൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മിനി എന്നിവർ പങ്കെടുത്തു.

Advertisement