ഇരിങ്ങാലക്കുട :കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കിലേക്ക് രോഗികൾക്ക് ഇരിക്കുന്നതിനായി കസേരകൾ നൽകി .ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ ആശുപത്രി സൂപ്രണ്ട് മിനി മോൾക്ക് കസേരകൾ കൈമാറി . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട ചെറിയ ചടങ്ങിൽ ബാങ്ക് സെക്രട്ടറി. സി കെ. ഗണേഷ്, ആശുപത്രി ഹെഡ് ക്ലാർക്ക് ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisement