ശാന്തിനികേതനില്‍ കേരളപിറവിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

393

ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന കേരളപിറവിദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ് എം ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ നിര്‍വ്വഹിച്ചു.മലയാള വിഭാഗം മേധാവി കെ സി ബീന ,കേരളപിറവി സന്ദേശം കൈമാറി.പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍ ,മാനേജര്‍ ഡോ.എം എസ് വിശ്വനാഥന്‍ ,ഷൈനി പ്രദീപ് എന്നിവര്‍ സംസാരിച്ചു.കേരളീയ കലകളായ കഥകളി,മോഹിനിയാട്ടം,തിരുവാതിരക്കളി,കേരളനടനം എന്നിവയുടെ അവതരണം നമ്മുടെ മണ്‍മറഞ്ഞുപോയ കളികളുടെ പുനരവതരണം ,കവിതാലാപനം ,കേരളോല്പത്തി ഐതിഹ്യ അവതരണം ,കവിതാലാപനം ,നാടന്‍പാട്ട് എന്നീ കലാപരിപാടികളാണ് അവതരിപ്പിച്ചത് .കണ്‍വീനര്‍ കെ വി റെനി മോള്‍,വി എസ് നിഷ ,ഷബ്‌ന സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement