Sunday, July 5, 2026
23.6 C
Irinjālakuda

ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കേരളത്തില്‍ ക്രൈസ്തവ സമൂഹം അവഗണനയിലാണെന്നും ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രുപത പാസ്റ്ററല്‍ കൗണ്‍സില്‍ വെബ് കോണ്‍ഫറന്‍സ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ കണ്ണൂക്കാടന്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം പി.എസ്.സി പോലുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും ഇതിലെ കാലതാമസം ഒഴിവാക്കണമെന്നും നിലവിലുള്ള 80 : 20 എന്ന അനുപാതം മാറ്റി ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണമെന്നും മെത്രാന്‍ കൂട്ടി ചേര്‍ത്തു ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ സൂം ആപ്പ് വഴി ചേര്‍ന്ന വെബ് കോണ്‍ഫറന്‍സില്‍ ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് ഷെവലിയാര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി റിപ്പോര്‍ട്ട് അവതരിച്ചിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അസമത്വം അവസാനിപ്പിക്കണമെന്ന പ്രമേയം സി.എം.ആര്‍.എഫ് പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടയും സന്യസ്തര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രമേയം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആനി ഫെയ്ത്തും അവതരിച്ചിച്ചു. രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും വികാരി ജനറലുമായ മോണ്‍. ജോസ് മഞ്ഞളി, വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. ജെയ്‌സണ്‍ കരിപ്പായി, സെക്രട്ടറിമാരായ ടെല്‍സണ്‍ കേട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്‌ള, ഫിനാന്‍സ് ഓഫിസര്‍ ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട്, ഫാ. ജിനോ മാളക്കാരന്‍, ഫാ. ചാക്കോച്ചന്‍ കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img