ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം

104

ഇരിങ്ങാലക്കുട :ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം
വെളിച്ചം എന്ന നാമത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കനാൽ ബേസ് പ്രിയദർശിനി അങ്കൻവാടി നമ്പർ നാലിൽ ദീപം തെളിയിച്ച വാർഡ് കൗൺസിലർ അഡ്വ വി സി വർഗീസ് നിർവഹിച്ചു. അങ്കൻവാടികൾ 45 വർഷം മുൻപ് ആരംഭിച്ചത് ഒരു മഹത്തായ ആശയം മുൻനിർത്തിയാണ് നമ്മുടെ സമൂഹത്തിലെ കുട്ടികളെ നാടിൻറെ ഭാവി വാഗ്ദാനങ്ങളായി വർത്തിച്ചു കൊണ്ടുവരുവാൻ ഇതുമൂലം സാധിച്ചു ഇപ്പോൾ അങ്കൻവാടികൾ ഏറ്റവും നല്ല രീതിയിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത് എന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് കൗൺസിലർ പറഞ്ഞു. അങ്കൻവാടി ടീച്ചർ ശീത സ്വാഗതവും ,കമ്മിറ്റി അംഗം അശോകൻ എൽ നന്ദിയും പറഞ്ഞു.

Advertisement