സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു

68

ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു. ഠാണാ ജംഗ്ഷന് വടക്ക് ഭാഗത്ത് മൈതാനിയിൽ ആരംഭിച്ച മേള പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.വനിതാഫെഡ് ചെയർപേഴ്സൺ അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു.കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, സർക്കിൾ സഹകരണ യൂണിയൻ ജോസ് ചിറ്റിലപ്പിളളി, നഗരസഭ കൗൺസിലർ പി വി ശിവകുമാർ, സൊസൈറ്റി പ്രസിഡണ്ട് ടി എസ് സജീവൻ മാസ്റ്റർ, സെക്രട്ടറി ഷിജി റോമി എന്നിവർ ആശംസകൾ നേർന്നു .സംഘാടകസമിതി ചെയർമാൻ കെ എസ് രമേഷ് സ്വാഗതവും കൺവീനർ അബ്ദുൾലത്തീഫ് നന്ദിയും പറഞ്ഞു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മേളയിൽ കാർഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധ സസ്യങ്ങളുടെയും പ്രദർശനവും വില്പനയുമാണ് ഒരുക്കിയിട്ടുള്ളത്.

Advertisement