സ്പെഷ്യൽ സബ് ജയിൽ യഥാർഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് മെറിറ്റോറിയൽ സർവ്വീസ് അവാർഡ്

378

ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷന് സമീപം പുതുതായി പണി കഴിഞ്ഞ സംസ്ഥാനത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലിന്റെ അവസാന ഘട്ട നിർമ്മാണവും , ഉദ്ഘാടനവും , വാട്ടർ കണക്ഷൻ, ഇലക്ട്രിക്കൽ കണക്ഷൻ , ഓഫീസ് സംവിധാനങ്ങൾ എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനുവേണ്ടി ആത്മാർത്ഥമായും സത്യസന്ധമായും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്തതിന്‌ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്ങ് ഐ.പി. എസ് സൂപ്രണ്ട് ബി.എം അൻവർ , ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ. ജെ ജോൺസൺ എന്നിവർക്ക് മെറിറ്റോറിയൽ സർവ്വീസ് അവാർഡ് നൽകി ആദരിച്ചു .

Advertisement