ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം പിടിക്കുന്ന നടപടിയിൽ നിന്ന് ക്ലാസ്സ് 4, ക്ലാസ്സ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ല സമിതി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒപ്പം നിൽക്കുന്ന താഴെ തട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിൽ പുനർ വിചിന്തനം നടത്തേടതുണ്ടെന്നും അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സജിൻ ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എ ബിജു, ഐ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Advertisement