മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു

83

ഇരിങ്ങാലക്കുട:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു. കെ പി സി സി നിർവ്വാഹക സമിതി അംഗം എം പി ജാക്സൺ കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി, കെ കെ ജോൺസൻ, മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു, സിസിസി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ , വിജയൻ എളയടത്ത് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, വാർഡ്, ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കോട്ടയത്ത് വച്ച് നടന്ന സുകൃതം സുവർണ്ണം പരിപാടിയുടെ ലൈവ് ടെലിക്കാസ്റ്റിങ്ങും ഉണ്ടായിരുന്നു.

Advertisement