മന്ത്രി കെ ടി ജലീൽ രാജി വയ്ക്കുക: മാപ്രാണം സെന്ററിൽ ബി.ജെ.പി ധർണ്ണ

80

മാപ്രാണം:മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പട്ടു കൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മുനിസിപ്പൽ വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പൽ ഭാരവാഹികളായ ടി.ഡി സത്യദേവ്, പി ആർ രാഗേഷ്, കർഷകമോർച്ച മണ്ഡലം വൈ:പ്രസിഡണ്ട് ചന്ദ്രൻ അമ്പാടത്ത്, സുബിൻ, കെ വി സുഭാഷ്, പവനൻ,സ്വരൂപ്, ശ്രീജേഷ്, രനുദ്ധ് എന്നിവർ നേതൃത്വം നല്കി.

Advertisement