അംഗനവാടിയുടെ ശിലാസ്ഥാപനകർമ്മം നടത്തി

53

തളിയക്കോണം : പ്രൊഫ. കെ.യു. അരുണൻ എംഎൽഎ. യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അംഗനവാടിയുടെ ശിലാസ്ഥാപനകർമ്മം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു.അരുണൻ നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ വത്സല ശശി, കൗൺസിലർമാരായ സി.സി ഷിബിൻ, സിന്ധു ബൈജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശുദ്ധോധനൻ സ്വാഗതവും അംഗനവാടി ടീച്ചർ ചന്ദ്രിക നന്ദിയും രേഖപ്പെടുത്തി.

Advertisement