പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു

46

കാറളം:പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ യുടെ വികസന ഫണ്ടുകളുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ആസ്തി വികസന ഫണ്ടിൽ നിന്ന് 43, 00, 000 ( നാല്പത്തിമൂന്ന് ലക്ഷം ) രൂപയും, പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4, 15, 000 ( നാലുലക്ഷത്തി പതിനയ്യായിരം ) രൂപയും അടക്കം ആകെ 47, 15, 000 (നാല്പത്തിയേഴ്ലക്ഷത്തി പതിനയ്യായിരം ) രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആണ് നടത്തിയിട്ടുള്ളത്. പുതിയതായി പണി പൂർത്തിയാക്കിയ കെട്ടിടത്തിൽ വിശാലമായ ഇരിപ്പിട സൗകര്യത്തോട് കൂടിയ ഫ്രണ്ട് ഓഫീസ് റൂം, 3 ഡോക്ടർ റൂമുകൾ, ഫാർമസി റൂം, സ്റ്റോർ റൂം, ഫസ്റ്റ് ട്രീറ്റ്മെന്റ് റൂം, ടോയ്ലറ്റ് റൂം, എന്നീ സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. കാത്തിരുപ്പ് കേന്ദ്രത്തിന്റെ സമർപ്പണം കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ. എസ്. ബാബു നിർവഹിച്ചു. യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ രാജൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമീള ദാസൻ, ജന പ്രതിനിധികൾ ഡോക്ടർ സിജു യൂസഫ്, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കെ. വി. ധനേഷ് ബാബു സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിത മനോജ്‌ നന്ദിയും പറഞ്ഞു.

Advertisement