Monday, June 22, 2026
30 C
Irinjālakuda

തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്;135 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററിൽ (ആരോഗ്യ പ്രവർത്തകർ) ഒരാൾക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളിൽ 13 പുരുഷൻമാർ, 15 സ്ത്രീകൾ, 10 വയസ്സിന് താഴെ അഞ്ച് ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവരുടെ എണ്ണം.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 114, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-106, സി.എഫ്.എൽ.ടി.സി കൊരട്ടി- 57, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–203, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-39, ജനറൽ ആശുപത്രി തൃശൂർ-6, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -45, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-28, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1.

553 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9727 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 213 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 1611 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ശനിയാഴ്ച 374 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 142 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ശനിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img