‘കൊറോണ വൈറസിനോടൊപ്പമുള്ള ജീവിതം’ : വെബ്ബിനാർ സംഘടിപ്പിക്കുന്നു

60

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘കൊറോണവൈറസിനോടൊപ്പമുള്ള ജീവിതം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 26 നു വൈകിട്ട് 3 മണിക്ക് വെബ്ബിനാർ സംഘടിപ്പിക്കുന്നു. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ:Dr സജ്‌ന എം വി വെബ്ബിനാറിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും. കോവിഡ് 19 എന്ന പകർച്ച വ്യാധിക്കൊപ്പമാണ് നാം ജീവിക്കുന്നത്. ഈ സന്ദർഭത്തിൽ അനുദിന ജീവിതത്തിൽ ഈ പകർച്ച വ്യാധിയെ എങ്ങനെ നേരിടണം, എന്തെല്ലാം മാർഗങ്ങൾ ഇതിനുവേണ്ടി ഉപയോഗിക്കണം എന്നീ വിഷയങ്ങളെ കുറിച്ച് വെബ്ബിനാർ ചർച്ച ചെയ്യും.വെബ്ബിനാറിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8078422659

Advertisement