കാട്ടൂർ ബാങ്കിൽ ഓണച്ചന്തയും ഉപ്പേരിമേളയും ആരംഭിച്ചു

360

കാട്ടൂർ :സർവീസ് സഹകരണ ബാങ്കിന് കീഴിൽ ഓണത്തോടനുബന്ധിച്ച് ഉപ്പേരിമേള ,ഓണവിപണി ,ഓണച്ചന്ത എന്നിവ ആരംഭിച്ചു .ഉപ്പേരി മേളയിൽ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരിയും , തിരുവോണത്തിന് പാലടയും , ഓണച്ചന്തയിൽ നാടൻ നേന്ത്രക്കായയും മിതമായ നിരക്കിൽ ലഭിക്കുമെന്ന് അറിയിച്ചു .കൺസ്യൂമർ ഫെഡിന്റെ 13 ഇനം സബ്സിഡി പലവ്യഞ്ജനങ്ങൾ ഉൾപ്പെട്ട കിറ്റിന് 507 രൂപക്ക് ലഭിക്കും .മൂന്ന് ചന്തകളുടെയും ആദ്യവില്പന ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിർവ്വഹിച്ചു .ഡയറക്ടർ ജൂലിയസ് ആന്റണി ,സെക്രട്ടറി ടി.വി വിജയകുമാർ ,ജീവനക്കാർ സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement