ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു

255

ഇരിങ്ങാലക്കുട: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ്‌ വീണ് ഡോക്ടർ മരിച്ചു. ചേലൂർ തെക്കേത്തല വീട്ടിൽ ഡോ. ജോസഫ് തോമസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെ കാത്തലിക് സെന്ററിൽ ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര കർമ്മം ആഗസ്റ്റ് 23 ഞായർ രാവിലെ 11 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് നടത്തും. മാള പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അടുത്ത് ഡെൻ്റൽ ക്ളീനിക്ക് നടത്തി വരികയായിരുന്നു . മാലിനിയാണ് ഭാര്യ. തോമസ്, കത്രീന എന്നിവർ മക്കളാണ്.

Advertisement