ഇ.കെ.എൻ അനുസ്മരണം നടത്തുന്നു

76

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകനും ശാസ്ത്ര പ്രചാരകനും ആയിരുന്ന പ്രൊഫ : ഇ.കെ നാരായണൻ അനുസ്മരണം ആചരിക്കുന്നു.2002 ആഗസ്റ്റ് 24 ന് ആണ് പ്രൊഫ : ഇ.കെ നാരായണനും ഭാര്യ നളിനിയും വാഹനാപകടത്തിൽ മരിച്ചത്.ഇ.കെ .എൻ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 24 ന് അനുസ്മരണ ദിനം ആചരിച്ച് വരുന്നുണ്ട്.ഈ വർഷത്തെ അനുസ്മരണ പരിപാടികൾ ക്രൈസ്റ്റ് കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ആചരിക്കുന്നത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആപ്പ് ആയ സൂം വഴിയാണ് അനുസ്മരണം നടത്തുന്നത്.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ :ഫാദർ ഡോ.ജോളി ആൻഡ്രൂസ് സി.എം.എ ഇ.കെ .എൻ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സംസ്ഥാന കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ഇക്‌ബാൽ കോവിദാനന്തര കേരളം എന്ന വിഷയത്തെക്കുറിച്ച് ഇ.കെ.എൻ സ്മാരക പ്രഭാഷണത്തിലൂടെ വിശദീകരിക്കും.പങ്കെടുക്കേണ്ടവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

പ്രൊഫ.എം.കെ ചന്ദ്രൻ : 9496288393 ,ഇ .വിജയകുമാർ :9447313990

Advertisement