ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്

78

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നഗരസഭയിലെ
41 കൗണ്‍സിലര്‍മാരില്‍ നിന്നും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്‍
അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന്
ഇദ്ദേഹം അര്‍ഹനായത്.മാലിന്യ സംസ്‌ക്കരണം,വിവിധ റോഡുകളുടെ
വികസനം,വാര്‍ഡില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പെന്‍ഷനും മറ്റ്
സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭ്യമാക്കി തുടങ്ങി നിരവധി വികസന
പ്രവര്‍ത്തികള്‍ സ്വന്തം വാര്‍ഡില്‍ നടത്തി ഷിബിന്‍ ശ്രദ്ധനേടി.
തളിയക്കോണം ചോളിപറമ്പില്‍ വീട്ടില്‍ പരേതനായ സി.കെ.ചന്ദ്രന്റെ മകനാണ്
സി.സി.ഷിബിന്‍.അമ്മ സി.ജി.സരോജിനി.ഭാര്യ സജില ഷിബിന്‍. വിദ്യാര്‍ഥികളായ
ആദിത്ത് ഷിബിന്‍,അദ്വൈത് ഷിബിന്‍ എന്നിവര്‍ മക്കളാണ്.12 വയസ്സ് മുതല്‍
സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ഷിബിന്‍ എസ്.എഫ്.ഐ,ഡിവൈ.എഫ്.ഐ എന്നീ
പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.ഡിവൈ.എഫ്.ഐ തളിയക്കോണം യൂണിറ്റ്
സെക്രട്ടറി, മാപ്രാണം മേഖലാ സെക്രട്ടറി, ഇരിങ്ങാലക്കുട ബ്ലോക്ക് വൈ.
പ്രസിഡണ്ട്, ജോ. സെക്രട്ടറി,സി.പി.എം തളിയക്കോണം ബ്രാഞ്ച് സെക്രട്ടറി
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പൊറത്തിശ്ശേരി ലോക്കല്‍
കമ്മിറ്റി അംഗം. 2015 മുതല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍.
കൗണ്‍സിലര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളള 4-ാം
വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ്, 9-ാം വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്
വാരിയര്‍, 17-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു ലാസര്‍, 32-ാം വാര്‍ഡ്
കൗണ്‍സിലര്‍ എം.ആര്‍ ഷാജു എന്നിവരെ വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രത്യേക
പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

Advertisement