ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു

48

ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് പത്തൊൻപതിന് ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിലെ മാധ്യമ പഠന വിഭാഗം ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു. മനോരമ ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് വെബിനാറിലെ മുഖ്യ പ്രഭാഷകനായി. കോവിഡ് കാലഘട്ടത്തിലെ മാറിയ സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച വെബിനാറിന്‌ വൻ സ്വീകാര്യത ലഭിച്ചു. ചോദ്യോത്തരവേള ഉൾപ്പെടെ വളരെയേറെ ഫലപ്രദമായ വെബിനാർ വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്ത എല്ലാ വ്യക്തികളിലും ഫോട്ടോഗ്രാഫിയിലെ അറിവിനെ ഉണർത്തി. സെൻറ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ആശ, മാധ്യമ പഠന വിഭാഗം മേധാവി മിസ്സ് ദിൽറുബ. കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മാധ്യമ പഠന വിഭാഗം അധ്യാപകരായ മിസ്സ് രേഖ, മിസ്സ് വീണ എന്നിവർ വെബിനാറിൽ സംബന്ധിച്ചു.

Advertisement