മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സത്യാഗ്രഹ സമരം നടത്തി

60

ഇരിങ്ങാലക്കുട :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും സത്യാഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ ആൽത്തറക്കൽ നടന്ന സത്യാഗ്രഹം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. സിജു യോഹന്നാൻ സ്വാഗതവും കെ ധർമരാജൻ നന്ദിയും പറഞ്ഞു. വിവിധ വാർഡുകളിൽ നടന്ന സത്യാഗ്രഹത്തിന് ഡിസിസി സെക്രട്ടറി സോണിയ ഗിരി മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, എ.സി സുരേഷ്, പി ഭരതൻ, കുര്യൻ ജോസഫ്, ജസ്റ്റിൻ ജോൺ, തോമസ് കോട്ടോളി, എൻ ജെ ജോയ്, വിജയൻ ഇളയേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.ഇരിങ്ങാലക്കുട നഗരസഭ വാർഡ് 27 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വാർഡ് പ്രസിഡന്റ്‌ ചെറിയാൻ മണാത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉത്ഘാടനം ചെയ്തു.

Advertisement