രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മ ദിനം യൂത്ത് കോൺഗ്രസ് സദ്ഭാവനാ ദിനമായി ആചരിച്ചു.

111

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യകിരൺ മുഖ്യപ്രഭാഷണം നടത്തി. സനൽ കല്ലൂക്കാരൻ സ്വാഗതവും ടോം ജെ മാമ്പിള്ളി നന്ദിയും പറഞ്ഞു. അവിനാശ്, ശരത് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement