സ്പ്രിംഗ് ടോൾ തരും സാനിറ്റൈസർ, സ്പർശനമില്ലാതെ

160

ഇരിങ്ങാലക്കുട : കോവിഡ് -19 വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ കര-പാദ സ്പർശനമില്ലാതെ കൈകൾ സാനിറ്റൈസ് ചെയ്യുവാൻ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനികളായ – ഐറിൻ ആന്റണി, ജോവാൻ വിൻസെന്റ് , സാക്ഷി മനോജ് ,ശിവാനി കെ ജെ .”സ്പ്രിംഗ്ടോൾ” എന്ന പേരിലുള്ള ഈ ഉപകരണം ചെലവ് കുറഞ്ഞ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രശാന്ത് കെ ബേബിയുടെയും ഇലക്ട്രോണിക്സ് വിഭാഗം ലാബ് അസിസ്റ്റന്റ് സനലിന്റെയും നേതൃത്വത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉപകരണം നൽകുന്നതിനായുള്ള നിർമാണം പുരോഗമിക്കുന്നു.ഫോൺ: 8075896339, 9400625785

Advertisement