ഇരിങ്ങാലക്കുട:സുഗന്ധ വിളകൾ കോവിഡ് കാലത്ത് അതീവ പ്രാധാന്യം ഉള്ളത് ആണെന്നും രോഗ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സുഗന്ധ വിളകൾക്ക് അനിതര സാധാരണമായ കഴിവ് ഉണ്ടെന്നും കാർഷിക സർവകലാശാല പ്രൊഫസർ ഡോ.എസ്. ജലജ മേനോൻ അഭിപ്രായപ്പെട്ടു.വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിൻറെ മൂന്നാം ദിനത്തിൽ ‘ഇമ്മ്യൂണോബൂസ്റ്റ് ക്രോപ്സ് ‘ എന്ന വിഷയം അവതരിപ്പിച്ച് വെബിനാർ നയിക്കുകയായിരുന്നു അവർ. വെബിനാർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജു ലാസർ അധ്യക്ഷത വഹിച്ചു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ്.ജെ .ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, എ.സി.സുരേഷ്, അനുശ്രീ കൃഷ്ണനുണ്ണി എന്നിവർ സെമിനാറിന് നേതൃത്വം നൽകി . കോഓർഡിനേറ്റർ ഷെറിൻ അഹമ്മദ് സ്വാഗതവും അഡ്വ.അജയകുമാർ നന്ദിയും പറഞ്ഞു. വൈകിട്ട് ഉദിമാനം അയ്യപ്പൻകുട്ടിയുടെ നേതൃത്വത്തിൽ ഉദിമാനക്കളം വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ നടക്കും .നാളെ വ്യാഴാഴ്ച്ച കോവിഡിനെ നേരിടാനുള്ള നൂതന ഉപകരണങ്ങളെ സംബന്ധിച്ചുള്ള വെബിനാർ ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ് നയിക്കും.
രോഗ പ്രതിരോധ ശേഷിക്ക് സുഗന്ധ വിളകൾ അത്യുത്തമം – പ്രൊഫ.ജലജ എസ്.മേനോൻ
Advertisement