അന്തിക്കാട് :സ്റ്റേഷൻ പരിധിയിൽ കാഞ്ഞാണിയിലുള്ള 17 വയസ്സു കാരിയെ ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുകയും തുടർന്ന് ലൈഗിക ചൂഷണം നടത്തുകയും ചെയ്ത കേസിൽ പേരേത്ത് വീട് അരുണേഷ് ചിറക്കൽ എന്നയാളെ പ്രതിയുടെ വീട്ടിൽ നിന്നും ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റ് അറസ്റ്റ് ചെയ്തു .2 വർഷം മുമ്പാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. എസ്.ഐ കെ.എസ് സുശാന്ത്, എ.എസ്.ഐ പ്രീജു, സി.പി.ഒ മാരായ സോണി, റഷീദ്, ഷറഫുദീൻ,ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Advertisement