ഇരിങ്ങാലക്കുട :ഹയർ സെക്കഡറി പരീക്ഷയിൽ 1200 ൽ 1200 നേടി നാഷണൽ സ്കൂളിലെ മീര ഷിബു സ്കൂളിൻറെ അഭിമാനമായി .കോമേഴ്‌സ് വിഷയത്തിലാണ് വെള്ളാനി വടക്കേത്തല വീട്ടിൽ ഷിബു ആന്റണിയുടെയും സരിത ഷിബുവിന്റെയും മകൾ മീര ഷിബു മുഴുവൻ മാർക്ക് നേടിയത്.ഹൈ ജമ്പ് ,ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിൽ ദേശീയ തലത്തിൽ മെഡൽ നേടിയിട്ടുണ്ട് ഈ മിടുക്കി .ഇന്ത്യയെ പ്രതിനിതീകരിച്ച് മത്സരത്തിൽ പങ്കെടുക്കണമെന്നാണ് മീരയുടെ ആഗ്രഹം .നാഷണൽ സ്കൂളിൽ 295 കുട്ടികൾ പരീക്ഷ എഴുതിയതിൽ 282 കുട്ടികൾ പാസ്സ് ആയി 95% വിജയം കൈവരിച്ചു .43 കുട്ടികൾക്ക് മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടാനായി .
Advertisement