ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 9 പേർക്ക് രോഗമുക്തി

781

ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 14) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേർ രോഗമുക്തരായി. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെ 19 പേർക്ക് രോഗം ബാധിച്ചു. കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷൻ), (53, പുരുഷൻ), (48, പുരുഷൻ), കീഴൂർ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാൽ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആർത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായക്കൽ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷൻ), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂർ സ്വദേശി (46, സ്ത്രീ), കുറുക്കൻപാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടൽ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷൻ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.
കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പർക്കത്തിലൂടെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആൺകുട്ടി, 2 വയസ്സുളള പെൺകുട്ടി, 8 വയസ്സുളള ആൺകുട്ടി, 6 വയസ്സുളള ആൺകുട്ടി, (34, സ്ത്രീ), (44, പുരുഷൻ), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.
ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂർ സ്വദേശി (37, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബിഎസ്എഫ് ജവാൻ (31, പുരുഷൻ), വെസ്റ്റ് കൊരട്ടി പളളി വികാരി (52, പുരുഷൻ) എന്നിങ്ങനെ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂൺ 25 ന് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിൽപ്പെട്ട 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14 വയസ്സുളള പെൺകുട്ടി, 12 വയസ്സുളള പെൺകുട്ടി, (30, സ്ത്രീ), (41, സ്ത്രീ), (35, പുരുഷൻ), (41, പുരുഷൻ) എന്നിവരാണവർ.
ജർമ്മനിയിൽ നിന്ന് ജൂൺ 22 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (19, സ്ത്രീ), ജൂൺ 17 ന് മൈസൂരിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (56, പുരുഷൻ) എന്നിവർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച 237 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14178 പേരിൽ 13945 പേർ വീടുകളിലും 233 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 14) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1156 പേരെ ചൊവ്വാഴ്ച (ജൂലൈ 14) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ജൂലൈ 14) 594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16636 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 15236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1400 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6831 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ജൂലൈ 14) 341 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49245 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 176 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച (ജൂലൈ 14) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 646 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Advertisement