ഇരിങ്ങാലക്കുട:കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ ബിൽഡിംഗ് ആൻ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ സമരം സംഘടിപ്പിച്ചു. നിർമ്മാണ മേഖലയെ സംരക്ഷിക്കുക, പൊതുനിക്ഷേപം വർദ്ധിപ്പിക്കുക, സിമൻ്റ് കമ്പി, പെയിൻ്റ് എന്നിവയുടെ വിലകയറ്റം തടയുക, തൊഴിൽ നിയമ ഭേദഗതി റദ്ദ് ചെയ്യുക, 1996 ലെ കൺസ്ട്രഷൻ ക്ഷേമ നിയമം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പോസ്റ്റോഫീസുകൾക്കു മുന്നിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കരിവന്നൂർ പോസ്റ്റോഫീസ് – വി.എസ്.ബൈജു ( ജില്ലാ കമ്മിറ്റി അംഗം )മാപ്രാണം സെൻറർ – കെ.എ.ഗോപി ( സി.ഐ.ടി.യു ഏരിയ സെക്രട്ടറി)
മുരിയാട് പോസ്റ്റോഫീസ് – എ.എം.ജോൺസൺ (ഏരിയാ കമ്മിറ്റി അംഗം) .
വേളൂക്കര വെസ്റ്റ് പി.ശ്രീരാമൻ (ഏരിയാ കമ്മിറ്റി അംഗം).പൂമംഗലം – ഇ.ആർ.വിനോദ് (സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം )കാട്ടൂർ ബസാർ – പി.എസ്. വിശ്വംഭരൻ (ഏരിയാ കമ്മിറ്റി അംഗം).കാറളം പോസ്റ്റോഫീസ് – V A മനോജ് കുമാർ (സി.ഐ.ടി.യു ഏരിയ പ്രസിഡൻ്റ് .എടതിരിഞ്ഞി പോസ്റ്റോഫീസ്- പി.എ. രാമാനന്ദൻ ( ഏരിയാ കമ്മിറ്റി അംഗം). എന്നിവർ ഉദ്ഘാടനം ചെയ്തു. 250 യൂണിറ്റ് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.
കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം ഇരിങ്ങാലക്കുടയിൽ 250 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു
Advertisement