കെ എസ് ഇ ലിമിറ്റഡ് മാനേജ് മെന്റിനെതിെരെ കേസെടുക്കണം : ബി ജെ പി.

320

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാതെ കെ എസ് ഇ കമ്പനി പ്രവർത്തിച്ചതിൽ കമ്പനി ഡയറക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. പൊതുവെ ആശങ്കയിലായിരുന്ന ഇരിങ്ങാലക്കുടയിലെ ജനങ്ങൾ കെ എസ് ഇ കമ്പനിയുടെ അനാസ്ഥ മൂലം കൂടുതൽ ഭയവിഹ്വലരായിരിയ്ക്കുകയാണ്. കെഎസ് ഇ കമ്പനിയിൽ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിലൂടെ കമ്പനി അടച്ചുപൂട്ടുവാൻ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ നിന്നു വന്ന തൊഴിലാളികളുടെ സ്രവ പരിശോധന ഫലം വരുന്നതിനു മുമ്പ് ജോലിയിൽ പ്രവേശിപ്പിച്ചത് ഗുരുതരമായ തെറ്റാണ്. രോഗവ്യാപനത്തിന് കാരണമായതിന് കെ എസ് ഇ ലിമിറ്റഡ് മാനേജ്മെന്റിനെതിരെ കേസെടുക്കണെന്നും ബി ജെ പി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisement