ഹരിതം കർമ്മപദ്ധതിയിലേക്ക് വിത്തുകൾ വിതരണം ചെയ്തു

കല്ലേറ്റുംക്കര:കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയ് എല്ലാ കുടുംബങ്ങളും ഇ വർഷം കൃഷി ചെയ്യുന്ന ഹരിതം കർമ്മപദ്ധതിയിലേക്ക് പച്ചക്കറി വിത്തുകൾ യൂണിയൻ കമ്മിറ്റികൾക്ക് കൈമാറി. കല്ലേറ്റുംക്കര ഓഫീസിൽ നടന്ന വിത്ത് കൈമാറൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ. അജയഘോഷ് കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി ബിനോജ് തെക്കേ മറ്റത്തിലിന് വിത്തുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. അന്യം വന്നുകൊണ്ടിരിക്കുന്ന കേരളത്തിൻ്റെ കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കാനുള്ള കെ. പി .എം.എസിൻ്റെ പരിശ്രമം നിർണ്ണായകമാണെന്ന് അജയഘോഷ് അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി വി എസ് ആശുദോഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഇ ജെ. തങ്കപ്പൻ ആശംസകൾ അർപ്പിച്ചു. ജില്ലയിലെ അയ്യായിരത്തോളമുള്ള കുടുംബങ്ങളിലേക്കാണ് വിത്തുകൾ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ ആലത്തൂരിലെ വിത്ത് ഉൽപ്പാദന കേന്ദ്രത്തിൽ നിന്നാണ് വിത്തുകൾ ലഭിച്ചത്.

Hot this week

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം

കൊല്ലങ്കോട്: സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, ഇരിഞ്ഞാലക്കുടയിലെ ഒന്നാം വർഷ സാമൂഹിക...

Topics

ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മത്സരത്തിൽക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടചാമ്പ്യൻമാരായി

ക്രിസ്ത്യൻ കോളേജ് ചെന്നന്നൂരിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോൾ...

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...
spot_img

Related Articles

Popular Categories

spot_imgspot_img