വെള്ളാംഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി എൺപത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

57

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആളൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളാംഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി 80, 00, 000 ( എൺപത് ലക്ഷം ) രൂപയുടെ ഭരണാനുമതി ലഭിച്ചു. ആളൂർ ഗ്രാമ പഞ്ചായത്തിലെ 8, 9, 11, 20, 21വാർഡുകളിലെ കൃഷിയാവശ്യത്തിന്റെയും കുടിവെള്ളത്തിന്റെയും ജല ദൗർലഭ്യം മാറ്റുന്നതിനായാണ് പ്രസ്‌തുത ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും വെള്ളം നല്കിക്കൊണ്ടിരിക്കുന്നത്. 1999 — ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച ഈ ലിഫ്റ്റ് ഇറിഗേഷന്റെ അന്ന് സ്ഥാപിച്ചിരുന്ന പി. വി. സി. പൈപ്പുകൾ പല സ്ഥലങ്ങളിലും പൊട്ടൽ സംഭവിച്ചു ഉപയോഗയോഗ്യമാകാതെ വന്നപ്പോഴാണ് പുതിയ പൈപ്പ് ഇടുന്നതിനായി എം. എൽ. എ ഫണ്ട്‌ അനുവദിക്കുന്നത്. ആകെ 1400 മീറ്റർ നീളത്തിലാണ് പുതിയ പൈപ്പ് ഇടുന്നത്. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർവഹണ ചുമതല വഹിക്കുമെന്നും പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനു വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു.

Advertisement