ഇരിങ്ങാലക്കുട: ശാസ്ത്രത്തിൽ വിശ്വാസം ഉള്ള നമുക്ക് കോവിഡ് 19 നെ തുരത്താൻ പ്രാപ്തമായ മരുന്ന് കണ്ട് പിടിക്കപെടുമെന്ന് പ്രത്യാശിക്കാൻ കഴിയുമെന്നും ആശങ്കയല്ല കരുതൽ ആണ് വേണ്ടതെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.പി യും ആയ സി.എൻ ജയദേവൻ പ്രസ്താവിച്ചു.കരുവന്നൂർ ബംഗ്ലാവ് സെൻ്ററിൽ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പി.കെ ചാത്തൻ മാസ്റ്ററുടെ നാമത്തിലുള്ള സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയത്തെയും കോവിഡിനെയുമൊക്കെ നേരിട്ടതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കേന്ദ്ര എജൻസികൾ വരെ അംഗീകരിച്ച് കഴിഞ്ഞതാണ്. നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും വിട്ടുവീഴ്ചകൾ ചെയ്തും ഈ ജനകീയ ഭരണം നിലനിറുത്താൻ ഏവരും ശ്രമിക്കണമെന്ന് മുൻ എം.പി കൂട്ടിച്ചേർത്തു . സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എൻ.കെ ഉദയപ്രകാശ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.നന്ദനൻ, കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ.എം കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശാസ്ത്രത്തിൽ വിശ്വാസം ഉള്ള നമുക്ക് കോവിഡിനെ തുരത്താനുള്ള മരുന്ന് കണ്ടെത്താമെന്ന പ്രത്യാശ വേണമെന്ന് മുൻ എം.പി സി.എൻ ജയദേവൻ
Advertisement