ടി.എൻ. നമ്പൂതിരി സ്മാരക അവാർഡ് തൃക്കൂർ സജീഷിന്

69

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യസമരസേനാനി,കമ്മ്യൂണിസ്റ്റ് നേതാവ്, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടി. എൻ. നമ്പൂതിരി സ്മാരക അവാർഡിന് ഈ വർഷം പ്രസിദ്ധ കൊമ്പുവാദന കലാകാരൻ തൃക്കൂർ സജീഷ് അർഹനായി രിക്കുന്നു. കേരളത്തിലെ അനേകം ഉത്സവപ്പറമ്പുകളെ കൊമ്പുവാദന കല കൊണ്ടു ധന്യമാക്കിയ തൃക്കൂർ സജീഷ് മേളപ്രേമികൾക്ക് പ്രിയങ്കരനാണ്. മേളങ്ങളിലും പഞ്ചവാദ്യങ്ങളിലും ശ്രേദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചുവരുന്ന സജീഷ് കൊമ്പുപറ്റ് എന്ന അനന്യമായ വാദ്യകലാവിശേഷത്തിലും മിടുക്കുതെളിയിച്ചിട്ടുണ്ട്. ശ്രീ. പ്രഭാകരൻ നായരുടെയും ശ്രിമതി. സീതമ്മയുടെയും മകനായ ചുള്ളി പറമ്പിൽ സജീഷ് തൃക്കൂർ സ്വദേശിയാണ്. കെ. വി. രാമനാഥൻ, ഇ. ബാലഗംഗാധരൻ, ടി. കെ. സുധീഷ് എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.ടി. എൻ. നമ്പൂതിരിയുട നാല്പത്തിരണ്ടാം ചരമവാര്ഷികദിനമായ ജൂലായ്‌ 18-ന് അവിട്ടത്തൂരിലെ വസതിയിൽ വെച്ച് അവാർഡ് സമർപ്പിക്കും. കോവിഡ് കാലഘട്ടമായതിനാൽ പതിവുള്ള അനുസ്മരണ സമ്മേളനമോ സാംസ്‌കാരിക പ്രഭാഷണമോ ഉണ്ടായിരിക്കില്ലെന്നും ജൂലായ്‌ 18-ന് ഉച്ചതിരിഞ്ഞ് 3.30ന് അവാർഡ് ജേതാവിന്റെ വസതിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വെച്ച് സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ് അവാർഡ് സമർപ്പിക്കുമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി. മാണിയും ടി.എൻ. നമ്പൂതിരി സ്മാരക സമിതി സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു.

Advertisement