ഇരിങ്ങാലക്കുട:കോഴിക്കോട് സർവ്വകലാശാല എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്വാതി എം.പി ക്ക് ജോസ് ചക്രംപുള്ളിയും, ഭാര്യ സജി ജോസും ചേർന്ന് ഉപഹാരം നൽകി. കരുവന്നൂർ ബാങ്ക് ഡയറക്ടറും ചക്രംപുള്ളി കോംപ്ലക്സ് ഉടമയുമായ ചക്രംപുള്ളി ജോസിന്റേയും സജി ജോസിന്റേയും വിവാഹ ജീവിതത്തിന്റെ മുപ്പത്തിരണ്ടാം വാർഷിക ദിനം കൂടിയാണ് ഇന്ന്. ഹോളിക്രോസ് ഹൈസ്കൂളിൽ നിന്ന് മുഴുവൻ വിഷയത്തിലും എ.പ്ലസ് വാങ്ങി എസ്.എസ്.എൽ.സി പാസായ ജീവൻരാജീവ്.പി, ടെസ്സ മരിയ, അക്ഷയ് പി.എൻ എന്നിവർക്കും ഉപഹാരം നൽകിയിരുന്നു. എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ ആർ.എൽ.ജീവൻലാൽ നഗരസഭ കൗൺസിലർ സി.സി.ഷിബിൻ. ഹോളിക്രോസ് ഹയർ സെക്കന്ററിയിലെ അദ്ധ്യാപകൻ എം.എസ്.ബെഞ്ചമിൻ സി.പി.ഐ(എം) നേതാക്കളായ ധനേഷ് പ്രിയൻ അഖീഷ് കാര്യാടൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.ജീവിതത്തിലെ ഓരോ നല്ല മുഹൂർത്തവും ഇതുപോലെ മറ്റുള്ളവർക്കൊപ്പം ആഘോഷിക്കുന്നതിലാണ് സന്തോഷമെന്ന് വിവാഹ വാർഷിക ദിനത്തിൽ ചക്രംപുള്ളി ജോസും ഭാര്യ സജി ജോസും പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ഛ് ദമ്പതികൾ
Advertisement