കൊലപാതകശ്രമക്കേസിലെ പ്രതികൾ പിടിയിൽ

247

ഇരിങ്ങാലക്കുട :കൊലപാതകശ്രമക്കേസിലെ പ്രതികൾ പിടിയിൽ .കാരുമാത്ര സ്വദേശി പണിക്കശ്ശേരിവീട്ടിൽ ശിവൻ മകൻ സിജിൽ 27 വയസ്സ് . കാരുമാത്ര സ്വദേശി മേക്കാട്ടുകാട്ടിൽ വീട്ടിൽ സുരപ്പൻ മകൻ ടിറ്റോ 31 വയസ്സ് . കാരുമാത്ര സ്വദേശി മേക്കാട്ടുകാട്ടിൽ വീട്ടിൽ അപ്പുക്കുട്ടൻ മകൻ സാജൻ 29 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ എസ്സ്.പി.ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി.ഷാജ് ജോസ്സിന്റെ പ്രത്യേക അന്വേഷണ സംഘം ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഒക്ടോബർ 11 ഞായറാഴ്ച കാരുമാത്ര ആലൂക്ക പറമ്പിൽ ആൾ താമസമില്ലാത്ത വീടുകളിലിരുന്ന് സംഘം ചേർന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ കാരുമാത്ര സ്വദേശി സന്ദീപിനെയും സുഹൃത്ത് സുബീഷിനെയും പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ സുബീഷിന് തലയ്ക്കും , കൈയ്ക്കും ഗുരുതര പരിക്കുകൾ പറ്റി ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു . കേസ്സിലെ മറ്റ് രണ്ട് പ്രതികളായ കാരുമാത്ര സ്വദേശി മോക്കാട്ടുകാട്ടിൽ വീട്ടിൽ സുരപ്പൻ മകൻ നന്ദു കൃഷ്ണയും കാരുമാത്ര സ്വദേശി അവിണിപ്പിള്ളി വീട്ടിൽ ശിവൻ മകൻ സംഗീതും ഇപ്പോഴും ഒളിവിൽ കഴിഞ്ഞ് വരുകയാണ്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്സ്. ഐ. അനൂപ് പി.ജി., അഡീഷ്ണൽ എസ്സ്.ഐ. ക്ലീറ്റസ്, എ. എസ്സ്.ഐ. ജെസ്റ്റിൻ, സി.പി. ഒ.മാരായ വൈശാഖ് മംഗലൻ, രഞ്ജിത്ത്, ഷൗക്കർ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement