കാട്ടൂർ ഗ്രാമീണ മാർക്കറ്റ് ഉദ്‌ഘാടനം ചെയ്തു

80

കാട്ടൂർ :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പണി പൂർത്തീകരിച്ച കാട്ടൂർ ഗ്രാമീണ മാർക്കറ്റിന്റെ ഉദ്ഘാടനം എം.എൽ.എ കെ. യു. അരുണൻ മാഷ് നിർവഹിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ നിത്യോപയോഗ സാധനങ്ങൾ ഒരു പൊതു ഇടത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50,00,000 (അമ്പത് ലക്ഷം ) രൂപ ചിലവഴിച്ച് ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള 50, 00, 000 (അമ്പത് ലക്ഷം ) രൂപയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ മാലിന്യ സംസ്കരണത്തോട് കൂടിയ മത്സ്യ — മാംസ — പച്ചക്കറി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുവാൻ സാധിക്കും. ഗ്രാമീണ മാർക്കറ്റിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. എൽ. എസ്. ജി. ഡി. തൃശ്ശൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എം. കമറുദ്ദീൻ, കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. വി. ലത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രഹ്മണ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബീന രഘു സ്വാഗതവും സെക്രട്ടറി കെ. ആർ. സുരേഷ് നന്ദിയും പറഞ്ഞു.

Advertisement