കേരള എൻ.ജി.ഒ സംഘ് വഞ്ചനാദിനം ആചരിച്ചു

50

ഇരിങ്ങാലക്കുട :ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഒന്നര വർഷമായി തടഞ്ഞുവെച്ച ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, ലീവ് സറണ്ടറും, തടഞ്ഞുവെച്ച ശമ്പളവും അനുവദിക്കുക, വെട്ടിക്കുറച്ച തസ്തികകൾ പുന:സ്ഥാപിക്കുക, ശമ്പളം പിടിച്ചു പറിക്കാനുള്ള ഓർഡിനൻസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ.ജി.ഒ സംഘ് ഇരിങ്ങാലക്കുട ബ്രാഞ്ച് സമിതി സിവിൽ സ്റ്റേഷന് മുന്നിൽ വഞ്ചനാദിനം ആചരിച്ചു. പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി സുഗുണൻ പഴൂക്കര ഉദ്ഘാടനം ചെയ്തു. ജയൻ പൂമംഗലം,നിമേഷ്, ജ്യോതിഷ് അമ്പാട്, കണ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement