ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്;16 പേർ രോഗമുക്തർ.

116

തൃശൂർ:ജില്ലയിൽ ബുധനാഴ്ച (ജൂലൈ 01) 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23 ന് അജ്മാനിൽ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24 ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25 ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19 ന് യു.എ.ഇ.യിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.
രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ത്യശ്ശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19322 പേരിൽ 19133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 10 പേരേയാണ് ബുധനാഴ്ച (ജൂലൈ 01) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 23 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. രോഗമുക്തരായ 245 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. 1031 പേരെ ബുധനാഴ്ച (ജൂലൈ 01) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.ബുധനാഴ്ച (ജൂലൈ 01) 747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 10409 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതിൽ 9617 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 792 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 3661 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ബുധനാഴ്ച (ജൂലൈ 01) 382 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44111 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 187 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ബുധനാഴ്ച (ജൂലൈ 01) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 464 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Advertisement