39-ാം വാർഡിൽ സമ്പൂർണ്ണ മാസ്ക് വിതരണം നടത്തി

94

തളിയക്കോണം : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡിലെ മുഴുവൻ വ്യക്തികൾക്കും സി.പി.ഐ.(എം)ൻ്റെയും കൗൺസിലറുടേയും നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു. സമ്പൂർണ്ണ മാസ്ക് വിതരണം ചെയ്തതിൻ്റെ സമാപനം സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജൻ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി പി.എസ്. വിശ്വഭരൻ, കൗൺസിലർ ബിന്ദു ശുദ്ധോധനൻ, ടി.എസ്. ബൈജു, അജയൻ ടി.ആർ, മനോജ് പെരുങ്കുളം, എ.വി. ശുദ്ധോധനൻ, പങ്കജാക്ഷൻ മുട്ടത്ത് എന്നിവർ പങ്കെടുത്തു. വാർഡിലെ തയ്യൽ തൊഴിലാളികൾ സൗജന്യമായാണ് തയ്ച്ച് തന്നത്. 550ലധികം വീടുകളിൽ തുണിസഞ്ചിയും 2500 മാസ്കും ഇത്തരത്തിൽ വിതരണം ചെയ്തു.

Advertisement