വഴിയോരക്കച്ചവട തൊഴിലാളി നേരെ സാമൂഹ്യ വിരുദ്ധൻന്റെ ആക്രമണം

498

ഇരിങ്ങാലക്കുട :ചെട്ടിപറമ്പ് കനാൽ പാലത്തിന് സമീപം ലോട്ടറിയും ചായയും വിൽക്കുന്നവഴിയോരക്കച്ചവട തൊഴിലാളിയായ മൈക്ലീന തങ്കച്ചന് നേരെ മദ്യപിച്ച് വന്ന സാമൂഹ്യ വിരുദ്ധൻ മർദ്ദിക്കുകയും അസഭ്യം പറയുകയും കട തല്ലി പൊളിക്കുമെന്നും കട നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭയുടെ വഴിയോരക്കച്ചവടക്കാർക്കുള്ള ഐഡൻറിറ്റി കാർഡ് ലഭിച്ചിട്ടുള്ള വഴിയോരക്കച്ചവട തൊഴിലാളിയാണ് മൈക്ലീന .ഒരു വഴിയോരക്കച്ചവട തൊഴിലാളിയായ സ്ത്രീയക്ക് നേരെ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് INTUC വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. INTUC വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് MS സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. INTUC ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് പി ബി സത്യൻ,രാജു ചെമ്പോത്തും പറമ്പിൽ, അശോകൻ പുരയാറ്റുപറമ്പിൽ എന്നിവർ സംസാരിച്ചു.

Advertisement