അടിയന്തരാവസ്ഥ അനുസ്മരണ യോഗം നടത്തി

60

ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത്
ഇപ്പോള്‍ നിലകൊളളുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ബാബു
അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ അനുസ്മരണ യോഗം ഇരിങ്ങാലക്കുടയില്‍
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ജോര്‍ജ്
കെ.തോമസ്, അഡ്വ.പാപ്പച്ചന്‍ വാഴപ്പിളളി, എം.ഡി ജോയ്, വാക്‌സറിന്‍
പെരെപ്പാടന്‍, എം.എല്‍ ജോസ്, വിന്‍സെന്റ് ഊക്കന്‍, ബാബു ആനന്ദപുരം
എന്നിവര്‍ സംസാരിച്ചു.

Advertisement