Friday, July 10, 2026
23.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്(ജൂണ്‍ 23) 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്(ജൂണ്‍ 23) 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍ (38 വയസ്സ്, പുരുഷന്‍, 40 വയസ്സ്, പുരുഷന്‍), ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂണ്‍ 19 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷന്‍), ജൂണ്‍ 15 ന് ബഹ്റൈനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (22 വയസ്സ്, പുരുഷന്‍), ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (38 വയസ്സ്, പുരുഷന്‍), ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (56 വയസ്സ്, സ്ത്രീ), കുവൈറ്റില്‍ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് ഷാര്‍ജയില്‍ നിന്ന് വന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷന്‍), സൗദി അറേബ്യയില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), കുന്നംകുളം സ്വദേശി (49 വയസ്സ്, പുരുഷന്‍) എന്നീ 14 പേര്‍ക്കാണ് ചൊവ്വാഴ്ച (ജൂണ്‍ 23) ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14862 പേരും ആശുപത്രികളില്‍ 145 പേരും ഉള്‍പ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂണ്‍ 23) നിരീക്ഷണത്തിന്റെ ഭാഗമായി 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1165 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 777 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.ചൊവ്വാഴ്ച (ജൂണ്‍ 23) അയച്ച 212 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 7872 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 7512 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 360 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2630 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചൊവ്വാഴ്ച (ജൂണ്‍ 23) 464 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 40970 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ജൂണ്‍ 23) 175 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 590 പേരെ സ്‌ക്രീന്‍ ചെയ്തു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img