Saturday, May 23, 2026
25.9 C
Irinjālakuda

ഓൺലൈൻ പഠനത്തിൽ ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിന് ലോകോത്തര സർവകലാശാലകളുടെ സഹകരണം

ഇരിങ്ങാലക്കുട:വിശ്വോത്തര സർവ്വകലാശാലകളായ ഹാർവാർഡ്, മസാച്ചുസൈറ്റ്സ്, ബെക്കെർലി, മിഷിഗൺ, ടെക്സാസ്, ഐ.ബി.എം, ജോൺസ് ഹോപ്കിൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ആയിരക്കണക്കിനു കോഴ്സുകളാണ് ഇവിടെ ലഭ്യമാവുന്നത്. എഡക്സ്, കോഴ്സെറ എന്നീ ഓൺലൈൻ വിദ്യാഭ്യാസ വേദികളുമായാണ് സെൻ്റ്. ജോസഫ്സ് സഹകരണം നേടിയത്. പതിനായിരങ്ങൾ ഫീസുള്ള കോഴ്‌സുകൾ പോലും ഫ്രീ രജിസ്ട്രേഷനിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുന്നു എന്നതാണ് ഈ സഹകരണത്തിൻ്റെ നേട്ടം. എഡക്സുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യ കലാലയവും സെൻ്റ്.ജോസഫ്സാണ്. നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരുടെ കോഴ്‌സുകളിൽ ചേർന്ന് സർട്ടിഫിക്കറ്റുകൾ നേടിക്കഴിഞ്ഞു. ഹാർവാർഡിൻ്റെയും ടെക്സാസിൻ്റെയുമെല്ലാം ഫെല്ലോമാരായിക്കഴിഞ്ഞ നിരവധി അധ്യാപകരും വിദ്യാർത്ഥികളും ഇപ്പോൾ ഇവിടെയുണ്ട്. അദ്ധ്യാപകരിൽ പലർക്കും വിദേശ സ്ഥാപനങ്ങളുടെ അലുമ്നി സ്റ്റാറ്റസ് ലഭിക്കുകയും ആ സ്ഥാപനങ്ങളുടെ തുടർപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു വരുന്നു. വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം നേടിയ ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് കോളേജിലെ ।QAC ആണ്. ഇതിനോടകം കോഴ്സെറയിൽ 125 കോഴ്സുകളും എഡക്സിൽ 30 കോഴ്സുകളും പൂർത്തിയായതായും 1500 രജിസ്ട്രേഷനുകൾ പൂർത്തിയായതായും IQAC കോർഡിനേറ്റർ Dr. നൈജിൽ ജോർജ്ജ് പറഞ്ഞു. അടുത്ത അധ്യയന വർഷത്തിൽ ഇവിടെ ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും അക്കാദമിക് റിസോഴ്സിൻ്റെ സഹകരണത്തിൽ സെൻ്റ്.ജോസഫ്സ് ഏറെ മുന്നേറിയതായും പ്രിൻസിപ്പൽ Dr. Sr. ആഷ തെരേസ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരമൊരദ്ധ്യയനം സാദ്ധ്യമായത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img