തെരുവിലിറങ്ങി സമരം ചെയ്യുവാൻ മോദി സർക്കാർ ആഹ്വാനം :എൽ.വൈ.ജെ.ഡി.

100

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തിനിടയിലും തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്നതിലൂടെ തെരുവിലിറങ്ങി സമരം ചെയ്യുവാൻ മോദി സർക്കാർ ജനങ്ങളെ ആഹ്വാനം ചെയ്യുകയാണെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു.എൽ.വൈ.ജെ.ഡി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ പ്രധാനമന്ത്രിയ്ക്ക് പ്രതിഷേധ തപാൽ കാർഡുകൾ പോസ്റ്റ് ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധമറിയിക്കുന്ന കത്തുകൾ എൽ.വൈ.ജെ.ഡി. പ്രവർത്തകരും പോസ്റ്റ് ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വർഗ്ഗീസ് തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു, ജോർജ്ജ് കെ.തോമസ്, കിരൺ ഡേവിഡ്, ബാബു.ടി.വി., ജോണി എന്നിവർ സംസാരിച്ചു.

Advertisement