കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി

81

കാട്ടൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി .പഞ്ചായത്തിലെ 7,8,9 വാർഡുകളിലെ കർഷക സഭയും നടത്തുകയുണ്ടായി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി ലത അധ്യക്ഷത വഹിച്ച ചടങ്ങ് കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് ഉദ്‌ഘാടനം നിർവഹിച്ചു. .ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ ,മുൻ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാം വാർഡ് മെമ്പറുമായ മനോജ് വലിയപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .കൃഷി ഓഫീസർ മിനി സ്വാഗതവും അസിസ്റ്റന്റ് സുധ നന്ദിയും പറഞ്ഞു .

Advertisement