വെളിച്ചെണ്ണ വിപണന കേന്ദ്രം ആരംഭിച്ചു

144

കാട്ടൂര്‍: സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ നെടുമ്പുരയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോക്കനട്ട് കോംപ്ലക്‌സ് & ഓയില്‍മില്ലിന് കീഴില്‍ ആരംഭിച്ച വെളിച്ചെണ്ണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ ബി അബ്ദുള്‍സത്താര്‍ അധ്യക്ഷത വഹിച്ചു. വിപണന കേന്ദ്രത്തില്‍ നിന്നും ഓയില്‍ മില്ലില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങാ പിണ്ണാക്ക്, വിളക്കെണ്ണ എന്നിവ ആവശ്യാനുസരണം ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്ററിയിച്ചു. ഡയറക്ടര്‍മാരായ ജൂലിയസ്സ് ആന്റണി, ജോമോന്‍ വലിയവീട്ടില്‍, ആന്റു ജി ആലപ്പാട്ട് സെക്രട്ടറി ടി വി വിജയകുമാര്‍, നെടുമ്പുര ബ്രാഞ്ച് മാനേജര്‍ കെ.ആര്‍ .ഷീജ, ഓയില്‍മില്‍ മാനേജര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കടുത്തു.

Advertisement