ഇരിങ്ങാലക്കുട നഗരസഭയിൽ ഇന്ന് (ജൂൺ 20 ) ക്വാറന്റൈയിനിൽ 222 പേർ

232
coronavirus,3d render

ഇരിങ്ങാലക്കുട: നഗരസഭയിൽ ഇന്ന് (ജൂൺ 20 ) ക്വാറന്റൈയിനിൽ 222 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 194 പേർ ഹോം ക്വാറന്റൈനിലും 28 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .43 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 20 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 17 പുരുഷന്മാരും 11 സ്ത്രീകളും,ഹോം ക്വാറന്റൈയിനിൽ 130 പുരുഷന്മാരും 64 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 35 പുരുഷന്മാരും 16 സ്ത്രീകളും ഉൾപ്പെടെ 51 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 121 ആണ്…..

Advertisement