കണ്ടെയ്ൻമെൻ്റ് സോണിലെ ക്ലബ് അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി ചിനാലിയ മൂർക്കനാട്

147

മൂർക്കനാട് :ചിനാലിയ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ആരംഭിച്ചു കോവിഡ് 19 ൻ്റെ ഭാഗമായി കണ്ടെയ്ൻമെൻ്റ് സോണിൻ്റെ പരിധിയിൽപ്പെടുകയും നിരോധനാജ്ഞയും ഉൾപ്പടെ ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായ മൂർക്കനാട് പ്രദേശത്തെ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങൾക്കാണ് പല വ്യജ്ഞനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ ക്ലബ് വിതരണം നടത്തുന്നത്. കിറ്റ് വിതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം വാർഡ് കൗൺസിലർ കെ.കെ അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് മുജീബ്,സെക്രട്ടറി മണികണ്ഠൻ സിവി, ട്രഷറർ മുഹമ്മദ് ഷിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement